Advertisement

കാടിന് നാടുവിലൊരു നാട്; അതാണ് വയനാട്ടിലെ വടക്കനാട്

September 9, 2021
Google News 1 minute Read
Vadkkanad Wayanad

വയനാട്ടിൽ നാലു വശവും വനത്താൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഗ്രമമുണ്ട്, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വന്യമൃഗങ്ങൾ കറങ്ങി നടക്കുന്ന ഈ സ്ഥലത്തിന്റെ പേര് വടക്കനാട് എന്നാണ്. കാടിന്റെ വന്യതയും ഗ്രാമത്തിന്റെ വശ്യമായ ഹരിതാഭയും ചേർന്ന ഒരിടമാണ് വടക്കനാട്. സുൽത്താൻ ബത്തേരിക്ക് സമീപമാണ് വടക്കനാട് എന്ന ഈ ചെറുഗ്രാമം സ്ഥിതി ചെയ്യുന്നത്. ഓടപ്പള്ളം വഴിയോ സെന്റ് മേരിസ് കോളേജ് വഴിയോ വടക്കനാട്ടിലേക്ക് പോകാം. ഏത് വഴി തെരെഞ്ഞെടുത്തലും കാട് കടക്കാതെ ഈ ഗ്രാമത്തിലെത്താൻ സാധിക്കുകയില്ല.

സെന്റ് മേരിസ് കോളേജിന് സമീപമാണ് സിൽവർ ഓക്ക് കാട്. ഉയരമുള്ള വൃക്ഷങ്ങൾ തിങ്ങി നിരനിരയായി നിൽക്കുന്ന ഈ പ്രദേശം പുള്ളിമാനുകളുടെ വിഹാരകേന്ദ്രമാണ്. രാവിലെയും വൈകിട്ടുമാണ് ഇവിടെ മാനുകളെ ധാരാളമായി കാണാൻ കഴിയുക. റോഡരികിൽ താഴെയായി ഒരു ചെറിയ കുളമുണ്ട്. കടുവയും പുളിയുമടക്കം ധാരാളം വന്യമൃഗങ്ങൾ ഇവിടെ വെള്ളം കുടിക്കാൻ എത്താറുണ്ട്.

Read Also : സഞ്ചാരികളെ മാടിവിളിച്ച് ശൂലം വെള്ളച്ചാട്ടം

കാട് കടന്ന് എത്തിയാൽ ആദ്യം വന്നു ചേരുന്നത് ഒരു ചെറിയ അങ്ങാടിയിലാണ്. റേഷൻ കടയും പല ചരക്ക് കടയും കള്ളു ഷാപ്പുമെല്ലാമുള്ള ഒരു ചെറിയ അങ്ങാടി. അവിടെ നിന്ന് വീണ്ടും മുന്നോട്ട് പോയാൽ കാണുന്നത് പാടമാണ്. ഞാറു നടുന്ന സമയം പോയാൽ പാടങ്ങളെല്ലാം പച്ചപ്പണിഞ്ഞ് നിൽക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഇവിടുത്തെ കൃഷിയിടങ്ങൾക്ക് വന്യമൃഗങ്ങൾ എന്നും ഒരു ഭീഷണിയാണ്. ഏത് നിമിഷവും ആനയും, പന്നിയും, മാനും മറ്റും ഇറങ്ങി കൃഷി നശിപ്പിക്കാം. എന്നിരുന്നാലും ഇവിടെയുള്ളവർക്ക് കൃഷിയല്ലാതെ മറ്റൊരു മാർഗമില്ല. ഏറുമാടം കെട്ടി രാത്രി മുഴുവൻ കവലിരുന്നാണ് ഇവിടെയുള്ളവർ കൃഷി സംരക്ഷിക്കുന്നത്.

ഗ്രാമത്തിന്റെ വടക്കുവശത്തെ കാട് കടന്നാൽ കർണാടകയാണ്. കാട്ടുവഴിയല്ലാതെ ഇത് വഴി കർണാടകയിലേക്ക് റോഡ് മാർഗമില്ല. മുൻപ് ബത്തേരിയിൽ നിന്ന് വടക്കനാട്ടേക്ക് ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം മൂലം അതിപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. രാത്രിയായാൽ വന്യമൃഗങ്ങളെ ഭയന്ന് ആളുകൾ ഇത് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കും. മുൻപ് ഗ്രാമത്തിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ കടുവയെ ഇവിടെനിന്നു പിടികൂടിയിരുന്നു. വടക്കനാട് കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെട്ട സ്ഥിരം ശല്യക്കാരനായ ഒരു ആനയുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ വളരെ ശ്രദ്ധിച്ചാണ് രാത്രിയില്‍ യാത്ര ചെയ്യുന്നത്.

Read Also : കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും; എറണാകുളം ജില്ലയിലെ അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രം

ശാന്തവും സുന്ദരവുമായ ഈ ചെറു ഗ്രാമം തേടി നിരവധി പേർ ഇന്ന് ഇവിടേക്ക് എത്താറുണ്ട്. നഗരങ്ങളിലെ തിരക്കുകളിൽ നിന്നും ശാന്തത തേടി എത്തുന്നവരാണ് ഇവരിൽ അധികവും.

Story Highlight: Vadkkanad Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here