Advertisement

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലുറച്ച് ബിഷപ്; പ്രസം​ഗത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ച് ദീപിക

September 11, 2021
Google News 1 minute Read
deepika supports pala bishop

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലുറച്ച് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പിന്റെ പ്രസം​ഗത്തിന്റെ പ്രസം​ഗത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ച് ദീപിക ദിനപത്രം. പാലാ ബിഷപ്പിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് പത്രത്തിന്റെ മുഖപ്രസം​ഗവും.

‘അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പ് മാർ ജസോഫ് കല്ലറങ്ങാട്ട് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖപ്രസം​ഗത്തിൽ പറയുന്നു. വിവാദത്തിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണെന്നും രാഷ്ട്രീയക്കാരുടെ ലക്ഷ്യം വോട്ട് ബാങ്കാണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. പ്രീണന രാഷ്ട്രീയം കേരളത്തെ ഭീകരരുടെ വിഹാര കേന്ദ്രമാക്കുമെന്നും ദീപിക മുഖപ്രസം​ഗത്തിൽ പറയുന്നു.

Read Also : മയക്കു മരുന്ന് കേസ്; ബോളിവുഡ് നടൻ അർജുൻ രാംപാലിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു

സിഎംഐ വൈദികന്റെ ലേഖനവും പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപവും എഡിറ്റ് പേജില്‍ നൽകിയിട്ടുണ്ട്.

Story Highlight: deepika supports pala bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here