Advertisement

നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളുടെ റാലി

September 11, 2021
Google News 1 minute Read

നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളുടെ റാലി നടന്നു. പി സി ജോർജ് ഉൾപ്പെടെയുള്ള നിരവധിയാളുകൾ റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. നേരത്തെ രാഷ്ട്രീയ നേതാക്കളും മുസ്ലിം സംഘടനകളും ബിഷപ്പിന്റെ വിവാദ പരാമർശത്തിന് എതിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല നിരവധി പ്രതിഷേധ പ്രകടങ്ങളും മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ഇതിനെതിരെയാണ് ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ക്രിസ്ത്യൻ വിശ്വാസികൾ രംഗത്തെത്തിയത്. വിവിധ ക്രിസ്ത്യൻ സംഘടനകളും ഒപ്പം വിശ്വാസികളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. നർക്കോട്ടിക്ക് ജിഹാദ് എന്ന ബിഷപ്പിന്റെ പരാമർശതിന്മേൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് ആവശ്യം.

Read Also : ‘തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമ്മിപ്പിക്കുകയാണ് ബിഷപ്പ് ചെയ്തത്’; വിശദീകരണവുമായി പാലാ അതിരൂപത

എൻ ഐ എ അടക്കമുള്ള ഏജൻസികൾ ഈ വിഷയം അന്വേഷിക്കണം എന്നാണ് വിശ്വാസികളുടെ ആവശ്യം.അത്തരത്തിലുള്ള പ്ലക് കാർഡുകൾ ഉയർത്തിയാണ് അന്വേഷണാവശ്യവുമായി ബിഷപ്പ് ഹൗസിനു മുന്നിൽ റാലി സംഘടിപ്പിച്ചത്. പാലായിലെ വിവിധ രാഷ്രീയ പാർട്ടിയിലെ പ്രമുഖർ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു.

എന്നാൽ പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്തെത്തി. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.

പരാമർശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല എല്ലാ മനുഷ്യർക്കും ബാധകമായ പൊതുസാഹചര്യം. ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ലെന്ന് വിശദികരണം. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ട് പോകാം എന്നും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Story Highlight: support from politicians-for-pala-bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here