Advertisement

അഫ്ഗാനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ഒഴിവാക്കി താലിബാൻ; പാഴ്ചിലവ് ഒഴിവാക്കും

September 11, 2021
Google News 1 minute Read
Taliban cancel government's inauguration

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒഴിവാക്കിയതായി റിപ്പോർട്ട്. പണവും മറ്റ് വിഭവങ്ങളും പാഴാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പുതിയ ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും റദ്ദാക്കാൻ താലിബാൻ തീരുമാനിച്ചത്.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാഷികത്തിൽ താലിബാൻ സർക്കാർ അധികാരമേൽക്കുമെന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ. എന്നാൽ ഇന്ന് നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ വേണ്ടെന്ന് താലിബാൻ തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. അതേസമയ, സഖ്യകക്ഷികളായ രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നാണ് 9/11ന് നടത്താനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 9/11ന് സത്യപ്രതിജ്ഞ നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.

Read Also : ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് 20 വയസ്

റഷ്യ, ചൈന, ഖത്തര്‍, തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ചടങ്ങിലേക്കു താലിബാൻ ക്ഷണിച്ചിരുന്നത്. എന്നാൽ 9/11ന് സത്യപ്രതിജ്ഞ നടത്തുന്നതിൽ നിന്ന് പിന്മാറാന്‍ താലിബാന് നിര്‍ദേശം നല്‍കണമെന്ന് അമേരിക്കയുള്‍പ്പെടെ ഖത്തറിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കലിനെക്കുറിച്ച് സര്‍ക്കാരിന്റെ കള്‍ച്ചറല്‍ കമ്മിഷന്‍ അംഗം ഇമാനുല്ല സമന്‍ഗാനി ട്വീറ്റ് ചെയ്തു. ജനങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാതിരിക്കാൻ, ഇസ്‌ലാമിക് എമിറേറ്റ് മന്ത്രിസഭാ പ്രഖ്യാപനം നടത്തിയിരുന്നു. മന്ത്രിസഭ ജോലി ആരംഭിച്ച് കഴിഞ്ഞുവെന്നും ഇമാനുല്ല വ്യക്തമാക്കി.

Story Highlight: Taliban cancel new government’s inauguration ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here