ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല; നര്‍കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് വി മുരളീധരന്‍

പാലാ രൂപതാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വരുമ്പോള്‍ ഇവര്‍ രണ്ടുപേരും ജിഹാദികളുടെ വക്താക്കളാണോയെന്ന ചോദ്യമാണ് ഉയര്‍ന്നത്. മുസ്ലിം സമുദായത്തെ ഒന്നടങ്കം ആരെങ്കിലും ആക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം മുസ്ലിം സമുദായത്തിലെ മുഴുവന്‍ പേരും ജിഹാദികളെ പിന്തുണയ്ക്കുന്നവരാണ് എന്നഭിപ്രായമില്ല. പക്ഷേ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്ക്കുന്നവരുണ്ട്. കേന്ദ്രമന്ത്രി പ്രതികരിച്ചു.
‘അമുസ്ലിങ്ങളെ മുഴുവന്‍ നശിപ്പിക്കണമെന്ന ഐഎസിന്റെ ആശയത്തെ പിന്‍പറ്റുന്നവര്‍ കേരളത്തിലുണ്ടെന്ന് പറയുമ്പോള്‍ അത് പറയുന്ന മതപുരോഹിതനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആക്രമണം നടത്തുന്നവരാണ് ഐഎസിനെ പിന്തുണയ്ക്കുന്നവര്‍.
Read Also : പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമർശനവുമായി സ്‌പീക്കർ; സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ്
ബിഷപ്പിന്റെ പരാമര്‍ശത്തോട് എതിര്‍പ്പുയര്‍ത്തിയിട്ടുള്ള സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍, അവര്‍ ഐഎസ് വക്താക്കളാണോയെന്ന് സ്വയം വ്യക്തമാക്കണം. നാര്‍കോട്ടിസ് ജിഹാദ് ഒരു പുതിയ വാക്കാണെന്ന നിലയിലാണ് എല്ലാവരും കാണുന്നത്. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ വരുമാന സ്രോതസ്സ് ലഹരിക്കടത്താണെന്ന് പല അന്വേഷണ ഏജന്‍സികളും വ്യക്തമാക്കിയതാണ്. കേരളത്തില്‍ ഇത്തരം പ്രശ്‌നമുണ്ടെന്ന് പറയുന്നതില്‍ തെറ്റുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
Story Highlight: v muraleedharan, narcotic jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here