വണ്ടാനം മെഡിക്കല്‍ കോളജിലെ വീഴ്ചകളില്‍ അന്വേഷണത്തിന് നിര്‍ദേശം

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ വീഴ്ചകളില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുള്‍ സലാം അന്വേഷണം നടത്തും. ആശുപത്രിയിലെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
ആശുപത്രിയിലെ വീഴ്ചയില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സംഭവത്തിന് ഉത്തരവാദിയായ താത്ക്കാലിക ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് ചികിത്സയിലുള്ള രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കള്‍ക്ക് നല്‍കിയതായാണ് മെഡിക്കല്‍ കോളജിനെതിരെ ഇപ്പോഴുയര്‍ന്ന ആരോപണം.
Read Also : രോഗി മരിച്ചെന്ന് തെറ്റായ വിവരം നൽകിയ ജീവക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി
ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം ലഭിച്ചത്. ശവ സംസ്‌കാരത്തിന് തയ്യാറെടുപ്പുകള്‍ നടത്തി മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തുകയും തുടര്‍ന്ന് മൃതദേഹം എവിടെയെന്ന അന്വേഷണത്തില്‍ രോഗി മരിച്ചിട്ടില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുകയുമായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജിനെതിരായി ഇതിന് മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Story Highlight: vandanam medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here