Advertisement

ശ്രീലങ്കക്കെതിരെ ആധികാരിക ജയം; ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

September 12, 2021
Google News 2 minutes Read
south africa series srilanka

ശ്രീലങ്കക്കെതിരായ ടി-20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ 9 വിക്കറ്റിനു വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് കീഴടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയം വലിയ ആശ്വാസം നൽകും. (south africa series srilanka)

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക പോസിറ്റീവായാണ് കളിയെ സമീപിച്ചത്. രണ്ടാം ഓവറിൽ തന്നെ ദിനേഷ് ഛണ്ഡിമലിനെ (5) നഷ്ടമായെങ്കിലും ഭാനുക രാജപക്സെയും കുശാൽ പെരേരയും വേഗത്തിൽ റൺസ് ഉയർത്തി. അഞ്ചാം ഓവറിൽ രാജപക്സെ (20) മടങ്ങി. പവർ പ്ലേ അവസാനിക്കുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്നു. പവർപ്ലേയ്ക്ക് പിന്നാലെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു. ക്യാപ്റ്റൻ ദാസുൻ ശനക (10), ചരിത് അസലങ്ക (14) എന്നിവർ മാത്രമാണ് നാല് മുതൽ 11 വരെയുള്ള നമ്പറുകളിൽ ഇരട്ടയക്കം കടന്നത്. ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കുശാൽ പെരേര (30) ടോപ്പ് സ്കോറർ ആയി. 18.1 ഓവറിൽ 103 റൺസിന് ശ്രീലങ്ക ഓൾ ഔട്ട്. 3 വിക്കറ്റ് വീതം വീഴ്ത്തിയ തബ്രൈസ് ഷംസിയും എയ്ഡൻ മാർക്രവും ചേർന്നാണ് ശ്രീലങ്കയെ തകർത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയിലാണ് തുടങ്ങിയത്. ക്വിൻ്റൺ ഡികോക്ക് ആക്രമിച്ച് കളിച്ചു. ആദ്യ വിക്കറ്റിൽ റീസ ഹെൻറിക്സുമായിച്ചേർന്ന് 62 റൺസിൻ്റെ കൂട്ടുകെട്ടിൽ മുൻ ക്യാപ്റ്റൻ പങ്കാളിയായി. 9ആം ഓവറിൽ ഹെൻറിക്സ് പുറത്തായെങ്കിലും മാർക്രവും ഡികോക്കും ചേർന്ന് ദക്ഷിണാഫ്രിക്കയെ സുരക്ഷിതമായി വിജയത്തിലെത്തിക്കുകയായിരുന്നു. 58 റൺസ് നേടി പുറത്താവാതെ നിന്ന ഡികോക്ക് ആണ് ടോപ്പ് സ്കോറർ. എയ്ഡൻ മാർക്രം 21 റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlight: south africa series won srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here