ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; മലിങ്കയും മാത്യൂസും ടീമിലില്ല

ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ ദസുന്‍ ഷനക നയിക്കും. സീനിയർ താരങ്ങളായ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവര്‍ക്ക് ടീമിലിടം നേടാനായില്ല. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ നമീബിയക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയും ശ്രീലങ്കയ്ക്ക് മത്സരങ്ങളുണ്ട്.
Read Also : ഹരിത തർക്കത്തിന് കാരണം നവാസിന്റെ പരാമർശങ്ങളല്ല; പിന്നിൽ ഗൂഢാലോചനയെന്ന് പി എം എ സലാം
പരുക്കിന് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര ടീമില്‍ തിരിച്ചെത്തി. മഹീഷ് തീക്ഷണ, പ്രവീണ്‍ ജയവിക്രമ, വാനിഡു ഹസരങ്ക എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. അതേസമയം നിരോഷന്‍ ഡിക്ക്‌വെല്ല, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് മൂവര്‍ക്കും വിനയായത്.
ശ്രീലങ്കന്‍ ടീം: ധനഞ്ജയ ഡി സില്‍വ, കുശല്‍ പെരേര, ദിനേഷ് ചാണ്ഡിമല്‍, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, കമിന്ദു മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, നുവാന്‍ പ്രദീപ്, ദുഷ്മന്ത ചമീര, പ്രവീണ്‍ ജയവിക്രമ, ലാഹിരു മധുഷനക, മഹീഷ് തീക്ഷണ.കൂടാതെ റിസര്‍വ് താരങ്ങളായി : ലാഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ, അകില ധനഞ്ജയ, പുലിന തരംഗ എന്നിവരെയും തെരെഞ്ഞെടുത്തു.
Story Highlight: sri-lanka-announce-t20-world-cup-squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here