Advertisement

മിഠായിത്തെരുവിലെ തീപിടുത്തം; റിപ്പോര്‍ട്ട് നല്‍കി അഗ്നിശമനസേന

September 13, 2021
Google News 1 minute Read
fire department submit report

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി അഗ്നിശമനസേന. ജില്ലാ കളക്ടര്‍ക്കും കോര്‍പറേഷന്‍ അധികൃതര്‍ക്കുമാണ് റീജണല്‍ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തീപിടുത്തം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. തീപിടുത്തം തടയാന്‍ വ്യാപാരികള്‍ക്ക് മുന്‍ കരുതല്‍ നല്‍കണമെന്നും നിയമം ലംഘിച്ച് ഇടനാഴികളില്‍ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വിതരണ സംവിധാനത്തില്‍ സാധനങ്ങള്‍ തൂക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം. പരമാവധി കടകളില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തീപിടുത്തമുണ്ടായ സ്ഥലത്ത് മൂന്ന് ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നുള്ള സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് ഫയര്‍ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് വലിയ തീപിടുത്തമല്ലെന്നും എന്നാല്‍ ഇനിയൊരു തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Story Highlight: fire department submit report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here