ബിജെപിയിലേക്ക് കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി കര്‍ണാടക ബിജെപി എംഎല്‍എ

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതിന് തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് കര്‍ണാടക ബിജെപി എംഎല്‍എ ശ്രീമന്ദ് ബാലാസാഹേബ് പട്ടീല്‍.
താന്‍ ബിജെപിയില്‍ ചേര്‍ന്നത് യാതൊരു വാഗ്ദാനങ്ങളും സ്വീകരിക്കാതെയാണെന്നും ഇതുവരെ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ വേണ്ടി ആകെ ആവശ്യപ്പെട്ടത് മന്ത്രിസ്ഥാനമാണെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി.
കഗ്വാദ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ശ്രീമന്ദ് ബാലാസാഹേബ് പട്ടീല്‍. 2019ലെ കര്‍ണാടക രാഷ്ട്രീയ നാടകങ്ങളില്‍കോണ്‍ഗ്രസും ജെഡിഎസും വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ 16 എംഎല്‍എമാരില്‍ ഒരാളായിരുന്നു ബാലാസാഹേബ്.
Read Also : ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എച്ച് ഡി കുമാരസ്വാമിയെ താഴെയിറക്കിയതിന് ശേഷം യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പാട്ടീലിന് യെദ്യൂരപ്പയുടെ രാജിക്ക് ശേഷം ബസവരാജ് ബൊമ്മെ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നഷ്ടമാകുകയായിരുന്നു. അതേസമയം കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്നുതുടക്കമായി.
Story Highlight: karnataka bjp mla, Shrimant Balasaheb Patil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here