പാലാ ബിഷപ്പിന് എൻ.എസ്.എസിന്റെ പരോക്ഷ പിന്തുണ

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് വിവാദ പരാമർശം ഏറ്റെടുത്ത് നായർ സർവീസ് സൊസൈറ്റി. പ്രലോഭനങ്ങളിലൂടെ കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുവെന്ന് എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധം കാട്ടി പെൺകുട്ടികളെ മതം മാറ്റുന്നു. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത്തരം ഭീകര പ്രവർത്തനങ്ങളെ അമർച്ച ചെയ്യണം. ഇത്തരം പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ലെന്ന്, വാർത്താക്കുറിപ്പിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറയുന്നു.
Read Also : ഏകപക്ഷീയമായല്ല പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്: അയിഷ ബാനു
അതേസമയം, പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് വന്നാൽ സഹകരിക്കുമെന്ന് പാലാ രൂപത. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും, അതിന് മറ്റുള്ളവർ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നു. ഒരു മതത്തെയും ദ്രോഹിക്കാൻ ആയിരുന്നില്ല ബിഷപ്പിന്റെ പരാമർശം. അതിനാൽ ഈ വിഷയത്തെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlight: NSS supports Pala Bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here