Advertisement

ഏകപക്ഷീയമായല്ല പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്: അയിഷ ബാനു

September 13, 2021
Google News 1 minute Read
Ayisha Banu Haritha league

ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹരിത സംസ്ഥാന പ്രസിഡൻറ് അയിഷ ബാനു. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഹരിതയുടെ പുതിയ ഭാരവാഹികൾ. ഹരിതയുടെ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത് ഏകപക്ഷീയമായല്ലെന്ന് അയിഷ ബാനു അറിയിച്ചു.

Read Also : നിസാമുദിൻ എക്സ്പ്രസ് ട്രെയിൻ കവർച്ച; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

എം.എസ്.എഫ്. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരം ഇന്നലെയാണ് ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. അയിഷ ബാനു പ്രസിഡൻറും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നൈന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു അയിഷ ബാനു. പിരിച്ചുവിട്ട കമ്മിറ്റിയിൽ അംഗമായിരുന്നെങ്കിലും എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പിടാതെ മാറിനിന്ന ആളായിരുന്നു അയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തെ പിന്തുണച്ച് നിന്നവരാണ്. എന്നാൽ ഹരിത കമ്മിറ്റി പുനഃസംഘടനയിൽ എം.എസ്.എഫ്. അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഫാത്തിമ തെഹ്‌ലിയ അസംതൃപ്തി പ്രകടപ്പിച്ചു.

Read Also : നർകോട്ടിക് ജിഹാദ് പരാമർശം: സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് പാലാ രൂപത

ഭാരവാഹിത്വത്തിലല്ല തെരെഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്ന് ഫാത്തിമ തെഹ്‌ലിയ 24നോട് പറഞ്ഞു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടത്. അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി. ഹരിത ഭാരവാഹികളെ തീരുമാനിക്കുമ്പോൾ എം എസ് ഭാരവാഹികളോട് അഭിപ്രയം തേടേണ്ടതാണ്. വാർത്ത വന്നപ്പോഴാണ് പുതിയ കമ്മിറ്റിയെ കുറിച്ചറിഞ്ഞതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

Story Highlight: Ayisha Banu Haritha league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here