നിയമസാധുതയില്ല; പന്തളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം

പന്തളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കത്തയച്ച നഗരസഭാ സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കുന്നില്ല. അജണ്ട പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞെങ്കിലും എല്‍ഡിഎഫും യുഡിഎഫും പ്രതിഷേധിച്ചു.
നഗരസഭാ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ യോഗത്തിന് സാധുതയില്ലെന്നും ഭരണസമിതിക്ക് യോഗം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചത്.
Read Also : വർക്കല നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ മരവിപ്പിച്ചു
യോഗത്തിന് നിയമസാധുതയുണ്ടോ എന്ന കാര്യത്തില്‍ വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങളാണ് ആദ്യം വിഷയം ഉന്നയിച്ചത്. എന്നാല്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ പറഞ്ഞത് കത്തയച്ച സെക്രട്ടറി തന്നെയാണെന്ന് പറഞ്ഞായിരുന്നു ബിജെപി പ്രതിഷേധത്തെ പ്രതിരോധിച്ചത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ചെയര്‍പേഴ്‌സണ്‍ അജണ്ടകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.
Story Highlight: panthalam municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here