ഭീമൻ സൗരക്കാറ്റ്; മാസങ്ങളോളം ഇന്റർനെറ്റ് തകരാറിലാകാമെന്ന് റിപ്പോർട്ട്

ഭൂമിയിൽ ഇനി വീശിയടിക്കാൻ സാധ്യതയുള്ള സൗരക്കാറ്റ് ഇന്റർനെറ്റ് ബന്ധത്തെ തടസപ്പെടുത്താമെന്ന് റിപ്പോർട്ട്. മാസങ്ങളോളം ഈ തടസം നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയായ സംഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷൻ കോൺഫറന്സിൽ ൽ സംഗീത അവതരിപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.
സോളാർ സൂപ്പർസ്റ്റോംസ് : പ്ലാനിംഗ് ഫോർ ആൻ ഇന്റർനെറ്റ് അപ്പോകാലിപ്സ് എന്ന ഗവേഷണ റിപ്പോർട്ടിൽ ഡിജിറ്റൽ ലോകത്തെ മാറ്റി മറിക്കാൻ ശേഷിയുള്ള സൗരക്കാറ്റിന് 1.6 മുതൽ 12 ശതമാനം വരെ സാധ്യതയുണ്ടെന്ന് പറയുന്നു.
Read Also : സൗരക്കാറ്റ് ഭൂമിയിലേക്ക്; മൊബൈൽ സിഗ്നൽ, ജിപിഎസ് ഉൾപ്പെടെ തടസപ്പെട്ടേക്കാം
അതിഭയങ്കരമായ സൗരക്കാറ്റ് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്. 1859, 1921, 1989 എന്നീ വർഷങ്ങളിലായിരുന്നു അത്. 1989 ലെ സൗരക്കാറ്റിൽ വടക്ക് കിഴക്കൻ കാനഡയിൽ ഒൻപത് മണിക്കൂർ വൈദ്യുതി ബന്ധം നിലച്ചിരുന്നു.
Story Highlight: solar storm disrupt internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here