വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഇന്ന് മുതല്‍ അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ നിരാഹാരമിരിക്കാനാണ് തീരുമാനം. രാവിലെ 10 മണിക്ക് തുടങ്ങുന്ന നിരാഹാര സമരം വി കെ ശ്രീകണ്‍ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.
Read Also : ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.
Story Highlight: valayar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here