28
Sep 2021
Tuesday
Covid Updates

    ഐപിഎൽ: പുതിയ ടീമുകൾക്കായുള്ള ലേലം അടുത്ത മാസം

    ipl team bid month

    ഐപിഎലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്ത മാസം നടക്കും. ഒക്ടോബർ 17ന് ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 15നാണ് ഐപിഎൽ ഫൈനൽ. യുഎഇയിലെ ദുബായിലോ മസ്കറ്റിലോ വച്ച് ലേലം നടക്കും. നിലവിൽ 8 ടീമുകളാണ് ഐപിഎലിൽ ഉള്ളത്. 2 ടീമുകൾ കൂടി കൂട്ടിച്ചേർക്കപ്പെടുന്നതോടെ ആകെ ടീമുകൾ 10 ആകും. (ipl team bid month)

    അടുത്ത വർഷത്തെ ഐപിഎൽ ഗ്രൂപ്പ് മാതൃകയിൽ നടത്തുമെന്നാണ് റിപ്പോർട്ട്. 2 ടീമുകൾ കൂടി വർധിക്കുന്നതിനാൽ റൗണ്ട് റോബിൻ രീതിയിൽ നടത്തിയാൽ ടൂർണമെൻ്റിൻ്റെ ദൈർഘ്യം വർധിക്കുമെന്നും അതിനാൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ടൂർണമെൻ്റ് നടത്തുമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള ഐപിഎൽ ടീമായ കൊച്ചി ടസ്കേഴ്സ് കേരള കൂടി കളിച്ചിരുന്ന 2011ലെ ടൂർണമെൻ്റ് ഗ്രൂപ്പ് മാതൃകയിലായിരുന്നു. അക്കൊല്ലം 10 ടീമുകൾ ഐപിഎൽ കളിച്ചിരുന്നു.

    Read Also : ‘മോർഗൻ എന്നോട് കാര്യമായി സംസാരിക്കാറില്ല’; കെകെആർ ക്യാമ്പിൽ പ്രശ്നങ്ങളുണ്ടെന്ന തുറന്നുപറച്ചിലുമായി കുൽദീപ് യാദവ്

    5 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. അതാത് ഗ്രൂപ്പുകളിലെ ടീമുകൾ തമ്മിൽ ഹോം, എവേ മത്സരങ്ങളും എതിർ ഗ്രൂപ്പിലെ എല്ലാ ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കും. എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരെ മാത്രം ഹോം, എവേ മത്സരങ്ങളുണ്ടാവും. ഇതോടെ ഒരു ടീം ഗ്രൂപ്പ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിക്കും. ആകെ 74 ഗ്രൂപ്പ് മത്സരങ്ങൾ. തുടർന്ന് നോക്കൗട്ട് ഘട്ട പോരാട്ടങ്ങൾ നടക്കും.

    അതേസമയം, സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

    ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

    Story Highlight: ipl new team bid next month

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top