‘കോയിക്കോട്ടെ’ രുചി ഇങ്ങള് കണ്ടിക്കാ; കൊതിപ്പിക്കും കല്ലുമ്മക്കായ അട

രുചിയുടെ നഗരമാണ് കോഴിക്കോട്. അടുപ്പിൽ നിന്ന് ചെമ്പ് മാറ്റാൻ നേരം കിട്ടാത്തവിധം തിരക്കുള്ള ബിരിയാണിപ്പുരകളും കുറ്റിച്ചിറക്കാരുടെ മാപ്പിള വിഭവങ്ങളും നിറഞ്ഞ രുചിയുടെ കലവറ. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് രുചിയൂറുന്ന ഒരു കോഴിക്കോട് വിഭവമാണ്.
കല്ലുമ്മക്കായ അട, കോഴിക്കോടിന്റെ രുചികളിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് അട. അതിൽ തന്നെ വിവിധ തരം അടകളുണ്ട്. അടകളിൽ രുചി രാജാവാണ് കല്ലുമ്മക്കായ അട. കല്ലുമ്മക്കായ അഥവാ കടുക്ക എന്നും പറയാം. വാഴയിലയിൽ അരിമാവ് പരത്തി ഉള്ളിൽ കല്ലുമ്മക്കായ നിറച്ച് അടയുണ്ടാക്കിയാൽ കിടിലൻ ടേസ്റ്റാണ്.
Read Also : കുട്ടികളെ പാട്ടിലാക്കാൻ ഷവർമ ഇനി വീട്ടിൽ തയാറാക്കാം
ചേരുവകൾ
- പുഴുങ്ങലരി – 1 ഗ്ലാസ്
- പച്ചരി – അര ഗ്ലാസ്
- തേങ്ങ ചിരവിയത് – 2 ടേബിൾ സ്പൂൺ
- ചുവന്നുള്ളി – 4 എണ്ണം
- പെരുംജീരകം – 1 ടീസ്പൂൺ
- കല്ലുമ്മക്കായ – 300 ഗ്രാം
- പച്ചമുളക് – 3 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- ഇഞ്ചി – ചെറിയ കഷണം
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- കുരുമുളക്പൊടി – അര ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- ഗരം മസാല – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സവാള – ഒന്ന്
- എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുതിർത്ത പുഴുങ്ങലരിയും പച്ചരിയും തേങ്ങ, ചുവന്നുള്ളി, പെരുംജീരകം, ഉപ്പ് എന്നിവ ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് സവാള നന്നായി വഴറ്റുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി ചതച്ച് ചേർത്ത് നന്നായി വഴറ്റുക. ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളക്പൊടിയും മഞ്ഞൾപൊടിയും ഗരം മസാലയും കല്ലുമ്മക്കായും ചേർത്ത് നന്നായി വഴറ്റി വാങ്ങിവയ്ക്കുക.
Read Also : പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഒരു അടിപൊളി ഹെൽത്തി ഷേക്ക്
അരച്ചെടുത്ത മാവ് ചെറുനാരങ്ങയുടെ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി ഓരോ ഉരുളയും വാഴയിലയിൽ വൃത്താകൃതിയിൽ പരത്തുക. അതിൽ തയാറാക്കി വച്ചിരിക്കുന്ന കല്ലുമ്മക്കായ മസാല വെച്ച് രണ്ടായി മടക്കി ഇഡലിചെമ്പിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
Story Highlight: Kallumakkai Ada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here