20
Sep 2021
Monday

പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഒരു അടിപൊളി ഹെൽത്തി ഷേക്ക്

Jackfruit Dates Shake

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഹെൽത്തിയായൊരു ഷേക്ക് പരീക്ഷിച്ചാലോ. ചക്കപ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി ഡ്രിങ്കാണിത്. പോഷക സമ്പുഷ്ടമായ ഈ ഷേക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

Read Also:കണ്ണൂരിന്റെ സ്വന്തം കടി ഷേക്കും, കോക്ക്ടെയിലും

ചേരുവകൾ

  • ചക്കപ്പഴം 1 വലിയ കപ്പ് (നന്നായി പഴുത്തത് )
  • കട്ട പാൽ 1 പാക്കറ്റ്
  • പഞ്ചസാര മധുരത്തിന് അനുസരിച്ചു
  • ഏലയ്ക്ക 6 എണ്ണം (പൊടിച്ചത് )
  • ചുക്ക് 3 കഷ്ണം (പൊടിച്ചത് )
  • ബൂസ്റ്റ് 2 ടീസ്പൂൺ
  • ഈന്തപഴം 5 എണ്ണം ( ചെറുതായി അരിഞ്ഞത്)

തയാറാക്കുന്ന വിധം

ആദ്യം ചക്കപ്പഴം, ഈന്തപ്പഴം, പാൽ എന്നിവ ഒരുമിച്ച് ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം അതിലേക്ക് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും മിക്സിയിൽ നന്നയി അടിച്ചെടുക്കുക. വിളമ്പുന്ന സമയം ബൂസ്റ്റ്, നട്സ്, എന്നിവ ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ ചക്കപ്പഴം ഈന്തപ്പഴം ഷേക്ക് തയാർ.

Story Highlights: Jackfruit Dates Shake recipe; Healthy drink

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top