ജോ ബൈഡന്റെ ക്ഷണം; ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സെപ്തംബര്‍ 24ന് വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുന്നത് . നരേന്ദ്ര മോദിക്കു പുറമെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജാപ്പനീസ് പ്രധാനമന്ത്രി യോഷിന്‍ഡെ സുഗയും ഉച്ചകോടിയില്‍ പങ്കെടുക്കും.
സൈബര്‍ സുരക്ഷ, കടല്‍ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും. അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തോടെ അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്ക വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്.
Read Also : അഫ്ഗാൻ വിഷയം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു
കൂടാതെ കൊവിഡ് നിയന്ത്രണത്തിനായി പ്രഖ്യാപിച്ച ക്വാഡ് വാക്‌സിന്‍ സംരംഭവും മേഖലയിലെ പ്രശ്‌നങ്ങളും ഉച്ചകോടി അവലോകനം ചെയ്യും. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ഓണ്‍ലൈനായി നടത്തിയ ഉച്ചകോടിയുടെ പുരോഗതിയും നേതാക്കള്‍ വിലയിരുത്തും.
Read Also : അഫ്ഗാനിസ്താനില്‍ വനിതകളെ കായിക മത്സരങ്ങളില്‍ നിന്ന് വിലക്കി
Story Highlight: PM Modi to attend Quad summit in Washington on Sept 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here