ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മൾ മലയാളികൾ വറുത്തഭക്ഷണങ്ങളാണ് ഇഷ്ടപ്പെടുന്നവരാണ്. ഉഴുന്ന് വട, ഉള്ളിവട, പരിപ്പുവട പോലുള്ള പൊരിപ്പ് പലഹാരങ്ങൾ ശീലമാക്കിയവരായിരിക്കും നമ്മളിൽ മിക്കവരും.
എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിൽ കുഴപ്പമില്ല എന്നാൽ അളവ് ശ്രദ്ധിക്കണമെന്ന് മാത്രം. ഇവ വറുക്കാൻ കടുകെണ്ണ, വെളിച്ചെണ്ണ, നിലക്കടലയെണ്ണ ഇവയെല്ലാമായിരിക്കും ഉപയോഗിക്കുന്നത്. രുചികരമാണെങ്കിലും ആരോഗ്യത്തിന് ഇവ അത്ര നല്ലതല്ല. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഹാനീകരമാകാനുള്ള പ്രധാന കാരണം.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ എണ്ണ ചൂടായി പുകഞ്ഞു വരും. അത് ട്രാൻസ്ഫാറ്റുകളായും പോളാർ സംയുക്തങ്ങളായും പാരാ അരോമാറ്റിക് ഹൈഡ്രോ കാർബണുകളായും ഓക്‌സിഡൈസ് ചെയ്യപ്പെടും. ഈ തന്മാത്രകൾ മനുഷ്യ ജീവന് വിനാശകരമാണ്.
Read Also : അമിത ഭാരം കുറയ്ക്കാൻ 5 നുറുങ്ങു വിദ്യകൾ
ഒരിക്കലുപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ കൊളെസ്ട്രോൾ, ബി.പി. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ മറ്റും അളവുകൾ കുറയുന്നതായി എലികളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
ചെറുപ്പക്കാരിലുണ്ടാകുന്ന ഹൃദയാഘാതം പോലും ഹോട്ടലുകളിൽ നിന്നും മറ്റും വാങ്ങി കഴിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ മൂലമാണെന്നാണ് ഫുഡ് കോച്ച് ആയ റയാൻ ഫെർണാണ്ടോ പറയുന്നത്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് കൊളസ്‌ട്രോൾ, രക്തസമ്മർദം ഇവ കൂടാനും ഭാവിയിൽ ഹൃദ്രോഗ സാധ്യത കൂടാനും കാരണമാകും.
ഇന്ത്യയിൽ നടത്തിയ ഒരു സർവേ പ്രകാരം 40 ശതമാനം ആളുകൾ ഒന്നു മുതൽ ആറു തവണ വരെ റോഡ് സൈഡിലുള്ള ഭക്ഷണശാലകൾ, മാർക്കറ്റിലുള്ള ഫുഡ് ഔട്ട്ലെറ്റുകൾ, റസ്റ്ററന്റുകളിൽ നിന്നും മറ്റും വാര്ത്ത ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ്. 20 നും 30 നും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരാണ് ഈ ഭക്ഷണം വാങ്ങിക്കഴിക്കുന്നവരിൽ അധികവും. ചെറിയ പ്രായത്തിൽ തന്നെ കൊളെസ്ട്രോൾ കൂടാൻ ഈ ഭക്ഷണശീലങ്ങൾ കാരണമാകും.
വറുത്ത ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക.
Story Highlight: Reuse of cooking oil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here