Advertisement

‘അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ വിലപിടിപ്പുള്ളതല്ല’; നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

September 14, 2021
Google News 1 minute Read
SC dismisses plea seeking Covid compensation

കൊവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പതിനായിരം രൂപ പിഴ ചുമത്തിയാണ് ഹര്‍ജി സുപ്രിംകോടതി തള്ളിയത്.

കറുത്ത കോട്ടിട്ടത് കൊണ്ട് അഭിഭാഷകരുടെ ജീവിതം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ളതാണെന്ന് അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൊവിഡ് കാരണം ധാരാളം പേര്‍ മരിച്ചു. അഭിഭാഷകര്‍ക്ക് പ്രത്യേകത ഇല്ലെന്നും കോടതി പറഞ്ഞു. പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഹര്‍ജി. ഇങ്ങനെയുള്ള അനാവശ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കേണ്ട സമയമായെന്നും കോടതി വിമര്‍ശിച്ചു.

Story Highlight: SC dismisses plea seeking Covid compensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here