സി.പി.ഐ.എമ്മിനെയും കെ.പി. അനിൽകുമാറിനെയും പരിഹസിച്ച് ടി. സിദ്ദിഖ്

സി.പി.ഐ.എമ്മിനെയും കെ.പി. അനിൽകുമാറിനെയും പരിഹസിച്ച് ടി. സിദ്ദിഖ് രംഗത്ത്. ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറംതള്ളേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസിന്റെ മുന്നോട്ടുള്ള പോക്കിന് അങ്ങനെ ചെയ്യാൻ നിർബന്ധിതമാകും. അത്തരത്തിലുള്ള മാലിന്യങ്ങൾ ഏറ്റെടുക്കാൻ ആരെങ്കിലും തയാറാവുന്നെങ്കിൽ അത് നല്ല കാര്യമായി കരുതണം. അവരെ അഭിനന്ദിക്കുകയും വേണമെന്ന് ടി. സിദ്ധിഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം,
ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവുംവലിയ പ്രശ്നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ… പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മൾ…? പ്രകൃതിയുടെ മരണം സംസ്കാരത്തിന്റെ മരണമാണ്. നമ്മുടെതന്നെ മരണമാണ്. ജലമില്ലാഞ്ഞാൽ എന്തു സംസ്കാരവും എന്തു ജീവിതവും എന്തു ജീവനും?
“എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണു. മുന്നോട്ടുള്ള പോക്കിനു അങ്ങനെ ചെയ്യാൻ നിർബന്ധിതമാകും. എന്നാൽ ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതണം… അവരെ നമ്മൾ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്..!!
Story Highlight: T Siddique’s Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here