ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ല, കെ കരുണാകരൻ പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു; വി ഡി സതീശൻ

ആര് കോൺഗ്രസ് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയാലും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരും. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്.
അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വി ഡി സതീശൻ. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
Read Also : യൂത്ത് കോൺഗ്രസിൽ ബാഹ്യ ഇടപെടൽ വേണ്ട: സംസ്ഥാന നേതൃത്വം
ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല. കോൺഗ്രസ് പ്രസിഡന്റ് 14 ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവർക്കെതിരെ അനിൽ കുമാർ നടത്തിയ ആരോപണം അംഗീകരിക്കാനാവില്ല. ഒരുപാട് അവസരങ്ങൾ കിട്ടയവരാണ് പാർട്ടി വിട്ടുപോയ രണ്ടു പേരും. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്.
Story Highlight: congress-will-remain-strong-v-d-satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here