ഐപിഎൽ; സിഎസ്കെയുടെ ആദ്യ മത്സരത്തിൽ സാം കറൻ കളിച്ചേക്കില്ല

ഐപിഎൽ രണ്ടാം പാദത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടി. സെപ്തംബർ 19ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബാറ്റ്സ്മാൻ സാം കറൻ കളിച്ചേക്കില്ല. ഇംഗ്ലണ്ടിൽ നിന്ന് ഐപിഎലിനായി യുഎഇയിലെത്തുന്ന താരത്തിൻ്റെ ക്വാറൻ്റീൻ കാലാവധി 19 ആം തീയതു അവസാനിക്കില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ സാം കറൻ ഇല്ലാതെ ചെന്നൈക്ക് കളിക്കാനിറങ്ങേണ്ടിവരും. (ipl csk sam curran)
അതേസമയം, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഫാഫ് ഡുപ്ലെസി ആദ്യ മത്സരത്തിൽ തന്നെ ചെന്നൈക്കായി കളത്തിലിറങ്ങും. കരീബിയൻ പ്രീമിയർ ലീഗിനിടെ പരുക്കേറ്റ താരം അവസാന രണ്ട് മത്സരങ്ങൾ കളിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ഡുപ്ലെസി ഫിറ്റ്നസ് വീണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. സിപിഎലിൽ ഉജ്ജ്വല ഫോമിലായിരുന്ന ഡുപ്ലെസിയുടെ വരവ് ചെന്നൈക്ക് ഊർജമാവും. അതേസമയം, സിപിഎലിൽ സെൻ്റ് ലൂസിയ കിംഗ്സിൻ്റെ താരമായ ഡുപ്ലെസി സിപിഎൽ ഫൈനലിൽ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിറ്ററ്റ്സിനെതിരെ കളിക്കാനിറങ്ങുമോ എന്നതിൽ വ്യക്തതയില്ല.
Read Also : പരിശീലന മത്സരത്തിൽ ഡിവില്ല്യേഴ്സിനു സെഞ്ചുറി; തകർപ്പൻ ബാറ്റിംഗുമായി അസ്‌ഹറുദ്ദീൻ: വിഡിയോ
സെപ്റ്റംബർ 19 മുതൽ ദുബായിയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഓരോ അഞ്ച് ദിവസത്തിലുമായിരുന്നു പരിശോധന. 100 പേരടങ്ങുന്ന വൈദ്യ സംഘമാണ് ഐപിഎലിൽ വൈദ്യ സേവനങ്ങൾ നൽകുക.
Story Highlight: ipl csk sam curran not play
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here