സെമി കേഡർ പ്രയോഗത്തിന്റെ അർത്ഥം എന്താണെന്ന് കെ സുധാകരൻ വ്യക്തമാക്കണം; എം എം ഹസ്സൻ

സെമി കേഡർ പ്രയോഗത്തിന്റെ അർത്ഥം തനിക്കറിയില്ലെന്ന് എം എം ഹസ്സൻ. സെമി കേഡർ പ്രയോഗത്തിന്റെ അർത്ഥം എന്താണെന്ന് കെ സുധാകരൻ തന്നെ വ്യക്തമാക്കണമെന്ന് എം എം ഹസ്സൻ പറഞ്ഞു.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഘടകകക്ഷികൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഘടകകക്ഷികളുടെ കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. മുസ്ലിംലീഗിൽ ഒരുപാട് സംഭവങ്ങളുണ്ടായപ്പോൾ കോൺഗ്രസ് മൗനം പാലിച്ചെന്നും അദ്ദേഹം പറഞ്ഞു.
Read Also : യൂത്ത് കോൺഗ്രസിൽ ബാഹ്യ ഇടപെടൽ വേണ്ട: സംസ്ഥാന നേതൃത്വം
പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി പാർട്ടിക്കുണ്ട്. അതിന് കഴിയുന്നില്ലെങ്കിൽ ഹൈക്കമാൻഡുണ്ട്. കോൺഗ്രസിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ലീഗും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ആർഎസ്‌പിയും പ്രതികരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉത്തരം.
അതേസമയം കോണ്‍ഗ്രസ് വിട്ടുപോയവരുടെ നടപടി തെറ്റെന്ന് ബെന്നി ബഹനാന്‍ എം.പി. നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
പാര്‍ട്ടിക്ക് ഒരു ഘടനയുണ്ട്. ആ ബോഡി ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. പാര്‍ട്ടി വിട്ടു പോകുന്നവര്‍ ഉന്നയിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് പരിശോധിക്കണം. പാര്‍ട്ടി വിട്ടു പോകുന്നവരെ പിടിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlight: k sudhakaran-needsto-justify-semicader-mmhassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here