പത്ത് വര്‍ഷം ഒളിപ്പിച്ച പ്രണയം; നെന്മാറയിലെ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും

അപൂര്‍വ പ്രണയ കഥയാല്‍ ശ്രദ്ധേയരായ നെന്മാറയിലെ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും. നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ രാവിലെ 10 മണിക്കാണ് വിവാഹം.
പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നത്.
പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്‌മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്‌നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്‌മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്‌മാനൊപ്പം സജിതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തുവന്നത്. നിരവധി പേര്‍ ഇവരെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി. എന്നാല്‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പൊലീസ് നിലപാട്.
Story Highlight: rahman sajitha wedding today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here