Advertisement

മലപ്പുറത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ അച്ചടക്ക നടപടിയെടുക്കാൻ സിപിഐഎം

September 16, 2021
Google News 2 minutes Read

നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ട സീറ്റുകളിൽ തിരുത്തൽ നടപടിയുമായി സിപിഐഎം. വയനാട്, തിരുവനന്തപുരം,കോഴിക്കോട്, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറത്തും പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികൾ ആരംഭിച്ചു.

തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ സീറ്റിലെ തോൽവിയിൽ ആറ് പേരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. നഗരസഭയുടെ മുൻ ചെയർമാനും സി.പി.എം ഏരിയാ സെൻ്റർ അംഗവുമായ എം.അബ്ദുൾ സലിം,ഏരിയാ സെന്റര്‍ അംഗം കെ.ഉണ്ണികൃഷ്ണൻ, നിഷി അനിൽ രാജ്, ലോക്കൽ കമ്മറ്റി സെക്രട്ടറി സത്യനാരായണൻ, പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, ഏലംകുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ് എന്നിവരിൽ നിന്നാണ് സി.പി.എം നേതൃത്വം വിശദീകരണം തേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ എൽജെഡി സ്ഥാനാർഥി ശ്രേയാംസ് കുമാറിൻ്റെ തോൽ‌വിയിൽ കഴിഞ്ഞ ദിവസം സിപിഐഎം നടപടി സ്വീകരിച്ചിരുന്നു. ശിക്ഷാനടപടിയുടെ ഭാ​ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചു. കൂടാതെ കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിരുന്നു.

Read Also : കെ സുരേന്ദ്രൻറെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസ് രാഷ്ട്രീയ പ്രേരിതം നിയമപരായി നേരിടുമെന്ന് കെ സുരേന്ദ്രൻ

ശ്രേയാംസ് കുമാറിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഐഎം ജില്ലാ നേതൃത്വം കടന്നത്.

Read Also : മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

Story Highlights : CPI(M) to take action on election defeat malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here