സി.പി.ഐ.എം സംഘടനാ പ്രതിഷേധം; സ്ഥലം മാറ്റം മരവിപ്പിച്ച് കേരള ബാങ്ക്

സി.പി.ഐ.എം. സംഘടനാ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റം മരവിപ്പിച്ച് കേരള ബാങ്ക്. സംഘടനാ നേതാക്കൾക്ക് ദിവസങ്ങൾക്കുള്ളിൽ സ്വന്തം ജില്ലയിൽ തന്നെ നിയമനം നൽകി. കാസർഗോഡ് നിന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയവർക്കാണ് സ്വന്തം ജില്ലയിൽ തന്നെ നിയമനം നൽകിയത്. സംഘടനാ പ്രവർത്തനം നടത്തിയതിനെ തുടർന്നായിരുന്നു സ്ഥലം മാറ്റം. ബെഫി നേതാക്കളെ കാസർഗോഡ് തിരികെ നിയമിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ട സീറ്റുകളിൽ തിരുത്തൽ നടപടിയുമായി സിപിഐഎം. വയനാട്, തിരുവനന്തപുരം,കോഴിക്കോട്, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറത്തും പാർട്ടി നേതൃത്വം അച്ചടക്ക നടപടികൾ ആരംഭിച്ചു.
Read Also : ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കി; രേഖകള്‍ കൈമാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ സീറ്റിലെ തോൽവിയിൽ ആറ് പേരോട് പാർട്ടി നേതൃത്വം വിശദീകരണം തേടി. നഗരസഭയുടെ മുൻ ചെയർമാനും സി.പി.എം ഏരിയാ സെൻ്റർ അംഗവുമായ എം.അബ്ദുൾ സലിം,ഏരിയാ സെന്റർ അംഗം കെ.ഉണ്ണികൃഷ്ണൻ, നിഷി അനിൽ രാജ്, ലോക്കൽ കമ്മറ്റി സെക്രട്ടറി സത്യനാരായണൻ, പുലാമന്തോൾ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹനീഫ, ഏലംകുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ഗോവിന്ദ പ്രസാദ് എന്നിവരിൽ നിന്നാണ് സി.പി.എം നേതൃത്വം വിശദീകരണം തേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിലെ എൽജെഡി സ്ഥാനാർഥി ശ്രേയാംസ് കുമാറിൻ്റെ തോൽവിയിൽ കഴിഞ്ഞ ദിവസം സിപിഐഎം നടപടി സ്വീകരിച്ചിരുന്നു. ശിക്ഷാനടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചു. കൂടാതെ കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിരുന്നു.
Read Also : പാലക്കാട്-മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ശ്രേയാംസ് കുമാറിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഐഎം ജില്ലാ നേതൃത്വം കടന്നത്.
Story Highlights : Kerala Bank freezes transfer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here