Advertisement

കേരള കോൺഗ്രസ് എമ്മും സി.പി.ഐ.യും തമ്മിലുള്ള പ്രശ്നം മാധ്യമ സൃഷ്ടിയെന്ന് മന്ത്രി കെ. രാജൻ

September 16, 2021
Google News 2 minutes Read
Minister K Rajan

കേരള കോൺഗ്രസ് എമ്മും സി.പി.ഐ.യും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി കെ. രാജൻ. മറിച്ചുള്ള വാർത്തകളെല്ലാം മാധ്യമ സൃഷ്ടിയാണെന്നും റവന്യു മന്ത്രി. നേതാക്കൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. കോൺഗ്രസിന്റെ അപചയം സി.പി.ഐ. ആഗ്രഹിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനം രാജേന്ദ്രന് മറുപടി നൽകി കേരള കോൺഗ്രസ് എം. എൽഡിഎഫിന്റെ ലോക് സഭ- നിയമസഭാ തെരെഞ്ഞെടുപ്പ് പ്രകടനങ്ങൾ വിശദീകരിച്ചാണ് മറുപടി. സിപിഐ കേരള കോൺഗ്രസ് എമ്മിനെ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നും വിമർശനം.

Read Also : ഫ്‌ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുതെന്നും വിമർശനം. കേരള കോൺഗ്രസ് എമ്മിനെ കുറ്റപ്പെടുത്തുന്നത് കാനം-ഇസ്‌മായിൽ പോര് മറച്ചുവയ്ക്കാനാണ്. വോട്ടുകൾ മാറ്റിക്കുത്താൻ രഹസ്യ നിർദേശം നൽകിയത് നാട്ടിൽ പാട്ടാണ് എന്നുമാണ് കേരള കോൺഗസ് എമ്മിന്റെ മറുപടി.

തെരെഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവർ. സിപിഐയുടെ തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നതോടെ കേരള കോൺഗ്രസ് എം വലിയ പ്രതിസന്ധിയിലാണ്.

Read Also : കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നത് വ്യാജപ്രചാരണമെന്ന് കാനം രാജേന്ദ്രന്‍

കേരള കോൺഗ്രസ് എം ന്റെ വരവിന്റെ ഘട്ടത്തിൽ തന്നെ സിപിഐ അവരുടെ എതിർപ്പ് പല തവണ പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പിന് ശേഷം അവലോകന റിപ്പോർട്ടിനെ ചൊല്ലി ഇരുപാർട്ടികളും പരസ്യ ഏറ്റുമുട്ടലിൽ എത്തുന്ന അവസ്ഥയുണ്ടായി.

കേരള കോൺഗ്രസിന്റെ രൂക്ഷ വിമർശനത്തിന് മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്. മുന്നണിയിലേക്കുള്ള കേരള കോൺഗ്രസിന്റെ വരവ് വലിയ ഗുണം ചെയ്‌തില്ല. ജോസ് കെ മാണിയുടെ പാലായിലെ തോൽവി അദ്ദേഹത്തിന് ജനപിന്തുണ ഇല്ലാത്തതിനാലാണ് തുടങ്ങിയ വിമർശനങ്ങൾക്ക് കേരള കോൺഗ്രസ് നൽകിയ മറുപടി സിപിഐക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്‌ടമാകുമോ എന്ന ആശങ്കയുണ്ട് പല തവണ തൊറ്റവരാണ് തോൽവിയെ കുറിച്ച് പറയുന്നത് എന്നായിരുന്നു വിമർശനം.

Read Also : ഇ.ഡി.ക്ക് മുന്നിൽ ഹാജരായ കുഞ്ഞാലിക്കുട്ടിക്ക് കെ.ടി. ജലീലിന്റെ പരിഹാസം

അതിനുള്ള മറുപടിയാണ് കാനം രാജേന്ദ്രൻ നൽകിയത്.17 സീറ്റും 5 സീറ്റും തമ്മിലുള്ള അന്തരം എല്ലാവർക്കുമറിയാം. എൽഡിഎഫിൽ സിപിഐയുടെ സ്ഥാനം പോകുമെന്ന് പറയുന്നവർ കണക്കറിയാത്തവരെന്നും കാനം വിമർശിച്ചു.

Story Highlights : Minister K Rajan on Congress M and CPI issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here