പാലക്കാട് 30 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി

പാലക്കാട് കൊല്ലംങ്കോട് നിന്ന് 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് എക്സൈസ് ഇൻറലിജൻസ് സംഘമാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ, പോത്തമ്പാടം സ്വദേശി ഹംസ എന്നിവരാണ് എക്സൈസ് ഇൻറലിജൻസിന്റെ പിടിയിലായത്. പ്രതി ഹംസയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.
Read Also : പാലക്കാട് ഐഎസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്ത: സംസ്ഥാന ഐബി അന്വേഷണം ആരംഭിച്ചു
ഇയാളുടെ ഫോണിൽ നിന്ന് അതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പൊലീസിന് കൈമാറുമെന്ന് എക്സൈസ് ഇൻറലിജൻസ് സംഘം അറിയിച്ചു.
Read Also : പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകി; പൊലീസുകാർക്ക് സസ്‌പെൻഷൻ
Story Highlights : Tobacco products seized palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here