പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

പൊലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
തൃക്കാക്കര നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു . സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.നഗരസഭയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണമുറപ്പാക്കണമെന്ന മുന്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിന്നു. നേരത്തെ നഗരസഭാ അധ്യക്ഷക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെടുകയും കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read Also : തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലീസ് സംരക്ഷണമൊരുക്കണം : ഹൈക്കോടതി
ഇതിനിടെ തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്‍തുണയ്ക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറിൽ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചത്. യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കടുത്ത വാഗ്വാദവും അരങ്ങേറി. അതിനിടെ നഗരസഭാ സെക്രട്ടറി എന്‍.കെ.ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റുകയും ചെയ്തു. തൃശൂര്‍ കോര്‍പറേഷനിലേക്കാണ് സ്ഥലംമാറ്റിയത്.
Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അജിതാ തങ്കപ്പൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
Story Highlights : High Court will reconsider thrikkakkara ajitha thankappan petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here