കെ. ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതൃത്വം. ശിവദാസന്‍ നായര്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ശിവദാസന്‍ നായരെ പാര്‍ട്ടിയില്‍ തിരികെ എടുക്കാനും കെപിസിസി തീരുമാനിച്ചു.
മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരുടെ പുതിയ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതൃത്വത്തെ വിമര്‍ശിച്ച് കെ. ശിവദാസന്‍ നിയര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ശിവദാസന്‍ നായരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Story Highlights : k sivadasan nair suspension cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here