രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ; ഇതുവരെ നൽകിയത് 2.22 കോടി ഡോസ് വാക്‌സിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് ഇതുവരെ 2,22,59,553 ആളുകൾ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
ഒറ്റദിവസം കൊണ്ട് 2.47 കോടി പൗരൻമാർക്ക് വാക്‌സിൻ നൽകിയ ചൈനയാണ് ഏറ്റവും കൂടുതൽ പേരെ വാക്‌സിനേറ്റ് ചെയ്ത രാജ്യം. ഈ റെക്കോർഡ് ഇന്ന് രാത്രിയോടെ തകർക്കുകയാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം.
അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം അതിവേഗം വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ പദ്ധതി. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് നല്ല രീതിയിൽ വാക്സിനേഷൻ പുരോഗമിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയെടുത്താണ് റെക്കോർഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്.
Story Highlight: record vaccination-in-india-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here