Advertisement

വാക്സിനേഷനിൽ റെക്കോർഡ്; വിഷയത്തിൽ കോൺ​ഗ്രസ്-ബിജെപി വാക്പോര്

September 18, 2021
Google News 5 minutes Read
congress bjp verbal spat

രണ്ടരകോടി വാക്സിൻ ഒരു ദിവസം വിതരണം ചെയ്ത് റെക്കോർഡിട്ട വിഷയത്തിലും ബി.ജെ.പി കോൺഗ്രസ് വാക്പോര്. രണ്ട് കോടിയിലധികം വാക്സിൻ വിതരണം ചെയ്യുന്ന കൂടുതൽ ദിവസങ്ങൾക്കായി രാജ്യ കാത്തിരിക്കുന്നതായി രാഹുൽ ഗാന്ധി വിമർശിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന് നേരിട്ട് മറുപടി പറഞ്ഞ പ്രധാനമന്ത്രി രണ്ടര ലക്ഷം വാക്സിൻ വിതരണം ചെയ്തതറിഞ്ഞ് പ്രതിപക്ഷത്തെ പ്രമുഖ പാർട്ടിക്ക് പനി പിടിച്ചതായി പരിഹസിച്ചു. ( congress bjp verbal spat )

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്നു ഇന്നലെ. രാജ്യവ്യാപകമായുള്ള ആഘോഷപരിപാടികളുടെ ഭാഗമായി സർക്കാർ വാക്സിനേഷൻ ഉത്സവം സംഘടിപ്പിച്ചു. ഒറ്റദിവസം കൊണ്ട് രണ്ടരക്കൊടിയോളം പേർക്കാണ് വാക്സിൻ നൽകിയത്. ലോകത്തിൽ തന്നെ വാക്സിൻ വിതരണത്തിൽ ഇതോടെ ഇന്ത്യ റിക്കോർഡിട്ടു. കൊൺഗ്രസ് ആകട്ടെ നേട്ടങ്ങളെയെല്ലാം ബഹുമാനിക്കുന്നെങ്കിലും സർക്കാർ ഇപ്പോൾ കാട്ടുന്നത് രാഷ്ട്രിയ പ്രേരിതമായ നടപടികൾ അണെന്നാന്ന് വിമർശിക്കുന്നത്. രണ്ടരക്കൊടി വാക്സിൻ ഇന്ന് നൽകിയത് നന്നായി, ഇങ്ങനെയുള്ള ദിവസത്തിനായി ഇനിയും കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. 2.5 കോടി വാക്സിൻ പ്രതിദിനം ഉപയോഗിച്ചപ്പോൾ ഒരു രാഷ്ട്രിയ പാർട്ടിക്ക് പനി പിടിച്ചു എന്നതായിരുന്നു പരിഹാസം. വാക്സിനേഷൻ നേട്ടത്തെ പോലും സഹിഷ്ണുതയോടെ വീക്ഷിക്കാൻ ചില പാർട്ടികൾക്ക് സാധിക്കുന്നില്ല എന്നും അദ്ദേഹം പരിഹസിച്ചു.

Read Also : പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു; അമരീന്ദര്‍ സിംഗിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി

അതേസമയം രാജ്യം വാക്സിൻ കയറ്റുമതി ഈ വർഷം അവസാനം പുനരാരംഭിക്കും. ഇന്ത്യ കോവിഷീൽഡ് വാക്സിനുകളുടെ കയറ്റുമതി ഈ വർഷം അവസാനം പുനരാരംഭിക്കുമെന്ന് ആധർ പൂനെവാലെ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിൽ ആണ് വാക്സിനുകളുടെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചത്. വാക്സിൻ കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യക്കുമേൽ ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും അടക്കം സമ്മർദ്ദം ചെലുത്തുകയാണ്.

Story Highlights : congress bjp verbal spat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here