Advertisement

അഫ്ഗാന്‍ മുന്‍ മന്ത്രിയുടെ വസതിയില്‍ നിന്ന് താലിബാന്‍ മദ്യം പിടിച്ചെടുത്തോ?; പ്രചരിക്കുന്ന വിഡിയോക്ക് പിന്നില്‍ [24 Fact check]

September 18, 2021
Google News 1 minute Read

അഫ്ഗാനിസ്താന്‍ മുന്‍ മന്ത്രിയുടെ വസതിയില്‍ നിന്ന് താലിബാന്‍ മദ്യം പിടിച്ചെടുത്തതായി വ്യാജപ്രചാരണം. വിഡിയോ സഹിതമാണ് വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം. അഫ്ഗാന്‍ മുന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനിയുടെ കാബൂളിലെ വസതിയില്‍ നിന്ന് താലിബാന്‍ മദ്യം പിടിച്ചെടുത്തതായാണ് പ്രചരിച്ചത്. സെപ്റ്റംബര്‍ പതിനാലിനാണ് വിഡിയോ സഹിതമുള്ള വാര്‍ത്ത പ്രചരിച്ചത്. മദ്യക്കുപ്പികള്‍ പരിശോധിക്കുന്ന ആളുകളെ വിഡിയോയില്‍ കാണാം.

എന്നാല്‍ വിഡിയോ അഫ്ഗാന്‍ മുന്‍ മന്ത്രിയുടെ വീട്ടില്‍ നിന്ന് പകര്‍ത്തിയതല്ല. കാബൂളിലെ ചെക്ക് എംബസിയിലെ ദൃശ്യങ്ങളാണിത്. എംബസിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയ ശേഷം താലിബാന്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായ ക്യാപ്ഷനോടെ പ്രചരിച്ചത്.

Story Highlights : fake news against afgan ex minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here