Advertisement

ന്യുമോണിയയെ ചെറുക്കാൻ കുട്ടികൾക്ക് പുതിയ വാക്‌സിൻ

September 18, 2021
Google News 1 minute Read
Pneumonia vaccine for children

കുട്ടികളിലെ ന്യോമോണിയ ബാധയെ ചെറുക്കാൻ പുതിയ പ്രതിരോധ വാക്‌സിൻ. കുട്ടികൾക്ക് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനമായത്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പ്രതിരോധ വാക്‌സിൻ നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമെ കേരളത്തിലും വാക്‌സിൻ ലഭ്യമാകും.

Read Also : രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; രോഗമുക്തി 97.6 ശതമാനം

ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റർ ഡോസുമാണ് നൽകുക. പലപ്പോഴും ന്യുമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കൽ ബാക്ടീരിയയാണ്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്‌ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കൽ ബാക്ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

കുട്ടികൾക്ക് നിലവിൽ നൽകി കൊണ്ടിരിക്കുന്ന പെന്റാവലന്റ് വാക്‌സിനിൽ ഹിബ് വാക്‌സിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന ന്യുമോണിയക്ക് ഫലപ്രദമാണ്. ഇനി മുതൽ ഹിബ് വാക്‌സിനോടൊപ്പമാണ് ഈ പുതിയ വാക്‌സിൻ കൂടി നൽകുന്നത്. ഇതോടെ ന്യുമോണിയയെ ചെറുക്കാനുള്ള പ്രതിരോധം കുട്ടികൾക്ക് കൂടുമെന്നാണ് വിലയിരുത്തൽ.

Story Highlights : Pneumonia vaccine for children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here