സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനം; കരട് വിജ്ഞാപനത്തിന് അംഗീകാരം

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ അന്തിമതീരുമാനമായി. 2020 ഒക്ടോബർ 27ന് പുറത്തിറക്കിയ കരട് വിജ്ഞാപനം, വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി അതേപടി അംഗീകരിച്ചു.
89.52 ചതുരശ്ര കിലോമീറ്ററാണ് ദേശീയ ഉദ്യാനത്തിന്റെ വിസ്തൃതി. 148 ചതുരശ്ര കിലോ മീറ്റർ പരിസ്ഥിതി ലോല മേഖലയാകും. ഉദ്യാനത്തിന് ചുറ്റും 9.8 കിലോമീറ്റർ ദൂരംവരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുകയാണ്. ജനവാസമേഖലയും, കൃഷി ഭൂമിയും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടും എന്ന് തുടങ്ങിയ ആശങ്കകൾ പൂർണമായും പരിഹരിച്ചുവെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.
Story Highlights : silent valley protected region
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here