Advertisement

പുതിയ പാലം വേണം; റോജി എം ജോൺ എംഎൽഎയും ജനകീയ സംരക്ഷണ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റം

September 19, 2021
Google News 1 minute Read
demand new kalady bridge

അങ്കമാലി കാലടി പാലത്തിലെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ എത്തിയ റോജി എം ജോൺ എംഎൽഎയും ജനകീയ സംരക്ഷണ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. പുതിയ പാലം വേണമെന്നാണ് ജനകീയ സംരക്ഷണ സമിതി പ്രവർത്തകരുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ച റോഡ് നിർമാണം പുനരാരംഭിച്ചു

Read Also : മുട്ടിൽ മരം മുറിക്കൽ; പ്രതി റോജി അഗസ്റ്റിൻ തന്നെ വിളിച്ചിട്ടുണ്ടെന്ന് ജി.ശ്രീകുമാർ ട്വന്റിഫോറിനോട്

അങ്കമാലി പെരുമ്പാവൂർ എം സി റോഡിൽ കാലടി ഭാഗത്തെ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. മണിക്കുറുകളെടുത്താണ് ഓരോ വാഹനവും ഈ പാത താണ്ടുന്നത്. കാലടി പാലത്തിലെ കുഴികളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. പാലത്തിലെ കുഴികളടച്ച് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് പാലം ഇന്ന് അടച്ച് ഇട്ട് അറ്റകുറ്റ പണി നടത്താൻ തീരുമാനിച്ചത്. ഇതിനിടയിലാണ് അറ്റകുറ്റപ്പണികൾ വിലയിരുത്താൻ എത്തിയ അങ്കമാലി എം എൽ എ റോജി എം ജോണും ജനകീയ സംരക്ഷണ സമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്.

പല തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരുന്ന പാലത്തിന് പകരം പുതിയ പാലം വേണമെന്നാണ് ജനകീയ സംരക്ഷണ സമിതിയുടെ ആവശ്യം. പ്രതിഷേധക്കാരെ പൊലീസ് എത്തിയാണ് നീക്കിയത്. പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച ജോലികൾ പുനരാരംഭിച്ചു.

Story Highlights : demand new kalady bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here