ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി

ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തെ കുറ്റപ്പെടുത്തി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. താലിബാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി വോട്ടുനേടാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. ഏഴുവര്‍ഷം ബിജെപിയെ ജനങ്ങള്‍ സഹിച്ചുവെന്നും ബിജെപി ജമ്മുകശ്മീര്‍ നശിപ്പിക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. mehooba mufti
ബിജെപി ഭരണത്തില്‍ രാജ്യവും ജനാധിപത്യവും അപകടത്തിലാണെന്ന് വിമര്‍ശിച്ച പിഡിപി നേതാവ് 70 വര്‍ഷമായി രാജ്യം കാത്തുസൂക്ഷിച്ച പ്രകൃതി വിഭവങ്ങളടക്കം വിറ്റുതുലച്ചെന്ന് കുറ്റപ്പെടുത്തി. ജമ്മുവില്‍ പിഡിപി യൂത്ത് വിംഗ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി.
‘സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി താലിബാനെയും അഫ്ഗാനിസ്ഥാനെയും പ്രചരണായുധങ്ങളാക്കും. അതുനടപ്പിലായില്ലെങ്കില്‍ പാകിസ്ഥാനിലെ ഡ്രോണുകളെ നിരത്തിലിറക്കും. ഇതവരുടെ തന്ത്രമാണ്. അവര്‍ ലഡാക്കിലേക്ക് കടന്നുകയറുന്ന ചൈനയെ കുറിച്ച് പറയില്ല.
കാരണം അതിലൂടെ അവര്‍ക്ക് വോട്ടുനേടാന്‍ കഴിയില്ല. പകരം പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും താലിബാനെയും കുറിച്ച് പറഞ്ഞ് അത് വോട്ടായി മാറ്റും.
Read Also : ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മെഹ്ബൂബ മുഫ്തി പരസ്യമായി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിലും റോഡുകളും സ്‌കൂളുകളും നിര്‍മിക്കുന്നതിലും വന്‍ പരാജയമായിരുന്നു. പുണ്യനദിയെന്ന് വിളിക്കപ്പെടുന്ന ഗംഗയില്‍ വരെ മൃതദേഹങ്ങള്‍ ഒഴുകി നടന്നു’. മെഹ്ബൂബ മുഫ്തി പറഞ്ഞു.
Story Highlights : mehooba mufti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here