Advertisement

പ്രണയത്തിലൂടെ മതം മാറ്റുന്നത് മതപരമല്ല; വർഗീയ പരാമർശം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കരുത്; സമസ്ത

September 19, 2021
Google News 1 minute Read

ഇസ്ലാമിൽ മതം മാറ്റാൻ ജിഹാദില്ലെന്ന് സമസ്ത. പ്രണയത്തിലൂടെ മതം മാറ്റുന്നത് മതപരമല്ല, എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം. രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ ശിക്ഷിക്കണം. അതിന് മതം നോക്കേണ്ട ആവശ്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഖുർ ആൻ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവർത്തിക്കുന്നത് മതസൗഹാർദ്ദത്തിനായി ആണ്. വിവാദ പരാമർശം നടത്തിയ ബിഷപ്പിനെ പുകഴ്ത്തുന്നത് സർക്കാർ ചെയ്യാൻ പാടില്ല. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Read Also : ഹരിത നേതാക്കളെ വിമർശിച്ച് സമസ്ത നേതാവ് ; ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലല്ല പറയേണ്ടതെന്ന് അബ്ദു സമദ് പൂക്കോട്ടൂർ

ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലർ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഇതിന് മതപരമായ പിൻബലമില്ല. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്. ബിഷപ്പുമാർ ഇത്തരം പരാമർശങ്ങൾ നടത്തരുതായിരുന്നു, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Story Highlight: no-love-jihad-in-islam-says-samastha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here