Advertisement

ഹരിത നേതാക്കളെ വിമർശിച്ച് സമസ്ത നേതാവ് ; ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലല്ല പറയേണ്ടതെന്ന് അബ്ദു സമദ് പൂക്കോട്ടൂർ

August 15, 2021
Google News 1 minute Read

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നൽകിയ ഹരിത നേതാക്കളെ വിമർശിച്ച് സമസ്ത നേതാവ്. ആഭ്യന്തര പ്രശ്നം തെരുവിലല്ല പറയേണ്ടതെന്ന് സുന്നി യുവജന സംഘം നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. എംഎസ്എഫ് പൂക്കോട്ടുർ പഞ്ചായത്ത് സംഘടിപ്പിച്ച വിചാരം വേദിയിലാണ് പരാമർശം ഉയർന്നത്.

അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വനിതാ കമ്മിഷനെ സമീപിക്കുകയല്ല വേണ്ടത്. വനിതാ കമ്മിഷനെ സമീപിക്കാൻ ഇത് കുടുംബ പ്രശ്നമാണോയെന്നും ആഭ്യന്തര പ്രശ്നങ്ങൾ പറയേണ്ടത് തെരുവിലല്ലെന്നും സമസ്ത നേതാവ് വിമർശിച്ചു.

Read Also : റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് മികച്ച രീതിയിൽ; വിവാദം ബാധിക്കില്ല : ജി സുധാകരൻ

അതേസമയം കോഴിക്കോട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിൽ ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം. ഹരിതയെ പിരിച്ചു വിടണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഹരിതയെ പിരിച്ച് വിടണമെന്ന നിർദേശം തങ്ങൾ യോഗത്തെ അറിയിച്ചത്. എന്നാൽ ഹരിതയെ പിരിച്ച് വിടണമെന്ന ആവശ്യത്തോട് മറ്റ് നേക്കൾ വിയോജിച്ചു. ഹരിത ഭാരവാഹികളുമായി ചർച്ച നടത്താൻ മുനവറലി തങ്ങളെ യോഗം ചുമതലപ്പെടുത്തി. ഹരിത ഭാരവാഹികൾ വനിതാ കമ്മിഷനിൽ സമർപ്പിച്ച പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

Read Also : എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം

Story Highlight: Samastha Leader Abdussamad Pookkottur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here