Advertisement

ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ പ്രൈമറി ക്ലാസുകൾ തുറക്കും

September 19, 2021
Google News 2 minutes Read
Primary schools Uttarakhand reopen

ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ സ്കൂൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ലാസുകളാണ് തുറക്കുക. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ലാസ്. സ്കൂളിലേക്ക് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ക്ലാസുകൽ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരാനും അനുവാദമുണ്ട്. (Primary schools Uttarakhand reopen)

സ്കൂൾ മുഴുവൻ അണുവിമുക്തമാക്കണം. ക്ലാസ് റൂമുകൾ, ഓഫീസുകൾ, ലൈബ്രറികൾ, ശൗചാലയങ്ങൾ എന്നിവയൊക്കെ അണുനശീകരണം നടത്തി ശുദ്ധമാക്കണം. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് സ്റ്റാഫുകളും തീർച്ചയായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സ്കൂളിലും നോഡൽ ഓഫീസർമാരെ നിയമിക്കും.

ഹരിയാനയിലും സ്കൂളുകൾ തുറക്കുകയാണ്. സെപ്തംബർ 20 മുതൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളാണ് തുറക്കുക. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ സ്കൂളുകൾ തുറക്കും. ചിലയിടങ്ങളിൽ സ്കൂളുകൾ തുറന്നുകഴിഞ്ഞു.

Read Also : ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കുന്നു; സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കും

അതേസമയം, കേരളത്തിൽ നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കും. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകൾ കരുതണം. ഒക്‌ടോബർ 18 മുതൽ കോളേജ് തലത്തിൽ വാക്‌സിനേഷൻ സ്വീകരിച്ച വിദ്യാർത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.

Story Highlights : Primary schools Uttarakhand reopen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here