Advertisement

യുപിയില്‍ വീണ്ടും ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യോഗി ആദിത്യനാഥ്

September 19, 2021
Google News 2 minutes Read
yogi adithyanath up

2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിലൂടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിക്ക് 350 സീറ്റുകള്‍ ലഭിക്കുമെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. yogi adithyanath up

‘ദേശീയതലത്തില്‍ ഉത്തര്‍പ്രദേശിനോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം സംഭവിച്ചത് സംഘടനയുടെ ഐക്യവും സംഘടനാ മികവും കാരണമാണ്. ജനങ്ങള്‍ക്ക് ഭരണത്തോടുള്ള താത്പര്യം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പാണ്. 2022ലെ തെരഞ്ഞെടുപ്പില്‍ 350 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തും’. യോഗി സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘പണ്ടുകാലത്തെ മുഖ്യമന്ത്രിമാര്‍ അവരുടെ രാജകൊട്ടാരങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍, പുതിയ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ 42 ലക്ഷം ജനങ്ങള്‍ക്ക് കിടപ്പാടം നല്‍കി. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2017നുമുന്‍പ് കുറ്റവാളികളും മാഫിയകളും ഭീതി ജനിപ്പിച്ചിരുന്ന അതേ ഉത്തര്‍പ്രദേശ് തന്നെയാണിത്. വര്‍ഗീയ കലാപങ്ങള്‍ ഒന്നിടവിട്ട കലാപങ്ങള്‍ നടക്കുന്ന യുപി. പക്ഷേ ഇന്ന് അത്തരം ഭീകരര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചുകൊണ്ട് മുഴുവന്‍ ഇന്ത്യയ്ക്കും യുപി ഒരു മാതൃകയാകും എന്ന അവകാശവാദവും യോഗി ഉന്നയിച്ചു.

Read Also : ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി

അടുത്ത വര്‍ഷം തുടക്കത്തോടെ ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403ല്‍ 325 സീറ്റ് നേടിയാണ് യുപിയില്‍ ബിജെപി അധികാരത്തിലെത്തിയത്. സമാജ്‌വാദി പാര്‍ട്ടി സഖ്യം 54 സീറ്റും ബിഎസ്പി 19ഉം മറ്റുള്ളവര്‍ അഞ്ചുസീറ്റും വീതം നേടി.

Story Highlights : yogi adithyanath up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here