മാനനഷ്ട കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം : കങ്കണ റണൗട്ട്

തനിക്കെതിരായ കവി ജാവേദ് അക്തറുടെ മാനനഷ്ടക്കേസ് മറ്റൊരി കോടതിയിലേക്ക് മാറ്റണമെന്ന് നടി കങ്കണ റണൗട്ട്. അന്ധേരി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് താരത്തിന്റെ അഭിഭാഷകൻ റിസ്വാൻ സിദ്ദീഖി അറിയിച്ചു.
ഇന്നും ഹാജരായില്ലെങ്കിൽ കങ്കണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് അന്ധേരി കോടി വ്യക്തമാക്കിയിരുന്നു.ഇതിനെ തുടർന്നാണ് കേസിൽ താരം ഇന്ന് ഹാജരായത്. ജാവേദ് അക്തർ തന്നെ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസും കങ്കണ ഫയൽ ചെയ്തിട്ടുണ്ട്.
അതേസമയം, കങ്കണ കേസിൽ കാലതാമസം വരുത്താനായി ഓരോ ദിവസവും പുതിയ പരാതികളുമായി രംഗത്തെത്തുകയാണെന്ന് ആരോപിച്ചു .
അതിനിടെ കേസിന്റെ ട്രാൻസ്ഫർ ആപ്ലിക്കേഷനിൽ തീരുമാനമായതിന് ശേഷം മാത്രമേ കേസിൽ തുടർ വാദം കേൾക്കുകയുള്ളുവെന്ന് അന്ധേരി മെട്രോപൊളിറ്റൻ കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് നവംബർ 15 ലേക്ക് മാറ്റിവച്ചു. കേസ് മാറ്റുന്ന കാര്യത്തിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഒക്ടോബർ ഒന്നിന് വാദം കേൾക്കും.
Story Highlights : kangana ranaut javed akthar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here