Advertisement

വിവാദമുണ്ടാക്കിയവർ തന്നെ പരാമർശം പിൻവലിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ; കാന്തപുരം

September 20, 2021
Google News 1 minute Read

വിവാദമുണ്ടാക്കിയവർ പരാമർശം പിൻവലിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പരാമർശം പിൻവലിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും കാന്തപുരം വ്യക്തമാക്കി. മുസ്‌ലിം വിഭാഗത്തിന്റെ ഭാഗത്തു നിന്ന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് കർദിനാൾ ക്ലീമിസ് ബാവ വിളിച്ചുചേർത്ത യോഗത്തിൽ മുസ്‌ലിം സംഘടനകൾ പങ്കെടുക്കില്ലെന്നും കാന്തപുരം പറഞ്ഞു. പാലാ ബിഷപ്പ് പ്രസ്താവന തിരുത്താനോ പിൻവലിക്കാനോ ഇതുവരെ തയ്യാറാവാത്ത സാഹചര്യത്തിൽ ഏകപക്ഷീയമായ സമവായ ചർച്ച ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്‌ലിം സംഘടനകൾ.

Read Also : അനുനയ നീക്കവുമായി കോണ്‍ഗ്രസ്; നേതാക്കള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി

അതേസമയം കർദിനാൾ ക്ലീമിസ് ബാവ വിളിച്ചു ചേർത്ത മതമേലധ്യക്ഷന്മാരുടെ യോഗത്തിൽ സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളാണ് പങ്കെടുക്കാത്തത്. പാലാ ബിഷപ്പ് വിവാദ പ്രസ്‌താവന പിൻവലിച്ചതിന് ശേഷമാണ് ചർച്ച നടത്തേണ്ടതെന്ന് വിട്ടു നിന്ന സംഘടനകൾ വ്യക്തമാക്കി.

പ്രമുഖ മുസ്‍ലിം സംഘടനകൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും യൂത്ത്‌ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെഎൻഎം നേതാവ് ഹുസൈൻ മടവൂർ, അധ്യാപകൻ അഷ്‌റഫ് കടയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഗുരുരത്‌നം ജ്ഞാനതപസ്വി അടക്കമുള്ളവരും യോഗത്തിനെത്തിയിട്ടുണ്ട്.

Story Highlight: kanthapuram-says-the-person-who-caused-the-controversy-withdraw-statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here