ജഗന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം
ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം. മണ്ഡല്‍ പരിഷത് ടെറിട്ടോറിയല്‍ നിയോജക മണ്ഡലങ്ങളില്‍ (എംപിടിസി) 90 ശതമാനവും ജില്ലാ പരിഷത് ടെറിട്ടോറിയല്‍ (സെഡ്പിടിസി) മണ്ഡലങ്ങളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 99 ശതമാനവും വിജയിച്ചു. reddi’s ysr congress
ഏപ്രില്‍ 8നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 10ന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചെങ്കിലും തെലുങ്കുദേശം പാര്‍ട്ടിയും ബിജെപിയും നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ ആന്ധ്ര ഹൈക്കോടതി വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതുമുതലുള്ള നിര്‍ബന്ധിത മാതൃകാ പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വോട്ടെണ്ണലിന് അനുമതി നല്‍കിയത്.
Read Also : പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഒരു പതിറ്റാണ്ടുമുന്‍പ് സ്ഥാപിതമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ 75 മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും 74 സീറ്റുകള്‍ നേടി വിജയിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ വിജയിക്കുകയും ചെയ്തു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 175ല്‍ 151 സീറ്റും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25ല്‍ 22ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. സ്ത്രീകള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് വിജയത്തിന് കാരണമായി പാര്‍ട്ടി എടുത്തുകാട്ടുന്നത്.
Story Highlights : reddi’s ysr congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here