Advertisement

കിഡ്‌നി വിറ്റു; മകള്‍ക്ക് ചികിത്സ നല്‍കാന്‍ ഇനിയും പണം വേണം; സുമനസുകളുടെ കനിവ് തേടി സുധ

September 20, 2021
Google News 2 minutes Read

അസുഖബാധിതയായ മകളുടെ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണ് എറണാകുളം സ്വദേശിനി സുധ. സെറിബ്രല്‍ പാഴ്‌സി ബാധിച്ച മകള്‍ അഖിലയുടെ ചികിത്സയ്ക്ക് ഇതുവരെ 15 ലക്ഷം രൂപ ചെലവായി. സ്വന്തം കിഡ്‌നി വരെ വിറ്റാണ് സുധ മകള്‍ക്ക് ചികിത്സ നടത്തിയത്.

ജന്മനാ മാനസിക ശാരീരിക വൈകല്യമുള്ള മകളുമായി ഈ കുടുംബം ആശുപത്രി കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമായി. ഇക്കാലയളവില്‍ ലക്ഷങ്ങള്‍ ചികിത്സയ്ക്ക് ചെലവുവന്നു. ലോഡിംഗ് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് അനില്‍കുമാറിന്റെ വരുമാനം കൊവിഡായതോടെ നിലച്ചു. നിലവില്‍ സുധ നടത്തുന്ന പെട്ടിക്കടയാണ് ഏക വരുമാനമാര്‍ഗം.

പലിശക്ക് കടം വാങ്ങിയാണ് മകളുടെ ചികിത്സ നടത്തിയിരുന്നത്. കടബാധ്യത വര്‍ധിച്ചപ്പോള്‍ സ്വന്തം കിഡ്‌നി വരെ വില്‍ക്കേണ്ടിവന്നു. പലിശ അടക്കം 25 ലക്ഷത്തോളം രൂപ കടക്കാര്‍ക്ക് നല്‍കാനുണ്ട്. മകളുടെ തുടര്‍ ചികിത്സയ്ക്കായി ഇനി ആരുടെ മുമ്പില്‍ കൈനീട്ടണമെന്നറിയില്ല.

അക്കൗണ്ട് വിവരം

AKHILA ANILKUMAR & SUDHA
STATE BANK OF INDIA MATTANCHERRY
ACCOUNT NO:20133908159
IFSC:SBIN0008643

Story Highlights : sudha hearttouching story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here