ലവ് ജിഹാദ് പുതിയ കാര്യമല്ല; നേരത്തെ പറഞ്ഞപ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍

മതപരിവര്‍ത്തനവും ലവ് ജിഹാദും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ് ജിഹാദ് പുതിയ കാര്യമല്ലെന്നും ഈ സത്യങ്ങളെല്ലാം നേരത്തെ തുറന്നുപറഞ്ഞപ്പോള്‍ താനടക്കമുള്ളവരെ വര്‍ഗീയ വാദികളും മറ്റുള്ളവരെ ദേശീയ വാദികളുമാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
‘ന്യൂനപക്ഷത്തിന് വേണ്ടി രാജ്യത്തെ ഖജനാവ് മുഴുവന്‍ ചോര്‍ത്തുകയാണ്. ഒരു വിഭാഗം സ്വന്തം സമുദായത്തിന് വേണ്ടി അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ പുറത്തുനില്‍ക്കുന്ന പട്ടിക ജാതി, വര്‍ഗ ജനങ്ങള്‍ക്ക് എന്തുകിട്ടി? സംഘടിത വോട്ടുബാങ്കിന് മുന്‍പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിച്ച് നില്‍ക്കുകയാണ്.കാരണം ജനാധിപത്യത്തില്‍ വോട്ടിനാണ് പ്രാധാന്യം.
ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ടുബാങ്കായി നിന്ന് അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഖജനാവ് മുഴുവന്‍ നേടിയെടുക്കുകയാണ്. അവര്‍ സാമ്പത്തികമായി വളരുമ്പോള്‍ ഇവിടുത്തെ പട്ടിക ജാതി-പട്ടിത വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് എന്താണ് കിട്ടിയത്’. വെള്ളാപ്പള്ളി ചോദിച്ചു.
Read Also : കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നു; എ വിജയരാഘവൻ
ദീപിക പത്രത്തിന്റെ എഡിറ്റര്‍ ഫാദര്‍ റോയ് കണ്ണന്‍ചിറ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദിക പട്ടം ലഭിക്കുന്നത് എന്തും പറയാനുള്ള ലൈസന്‍സല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
Story Highlights : vellappally nadeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here