നിയന്ത്രണം തുടരുന്നു; ആലപ്പുഴ ബീച്ചിലെ കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

നിയന്ത്രണം തുടരുന്നതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയുമായി ആലപ്പുഴ ബീച്ചിലെ കച്ചവടക്കാര്‍. ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെ കടകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം സാധനങ്ങളും നശിച്ചു. സംസ്ഥാനത്ത് പലയിടത്തും ബീച്ചുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലും അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
പഴകിയ സാധനങ്ങള്‍ എടുത്തു കളയാനാണ് അസ്ലം യഹിയ അഞ്ചുമാസത്തിനിപ്പുറം ആലപ്പുഴ ബീച്ചിലെ കട തുറന്നത്. കുടിവെള്ളവും ഭക്ഷ്യ സാധനങ്ങളും പൂര്‍ണമായും നശിച്ച അവസ്ഥയിലായിരുന്നു. കടയില്‍ സൂക്ഷിച്ചിരുന്ന മറ്റ് സാധനങ്ങളും ഇനി വില്‍പനയ്ക്ക് യോഗ്യമല്ല. ഇനി ബീച്ച് തുറന്ന് കച്ചവടത്തിന് അനുമതി ലഭിച്ചാല്‍ തന്നെ വലിയ മുതല്‍ മുടക്ക് വേണ്ടിവരും. ബീച്ച് എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പ്രതിസന്ധിയിലാണെന്നും അസ്ലം യഹിയ
പറയുന്നു.
ആലപ്പുഴ ബീച്ചില്‍ 79 കച്ചവട സ്ഥാപനങ്ങളാണ് ആകെയുള്ളത്. ഇവരുടെ ഏക വരുമാന മാര്‍ഗമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. നഗരത്തിലെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ബീച്ച് തുറക്കാന്‍ അനുമതി നല്‍കാത്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. രോഗബാധിതരുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് ഇളവ് അനുവദിക്കാനാണ് തീരുമാനം.
Story Highlights : alappuzha beach sellers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here