റെക്കോർഡ് നിറവിൽ മിതാലി; 20000 റൺസ് തികച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡുകൂടി പിന്നിട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. കരിയറിൽ 20000 റൺസ് നേടി മിതാലി രാജ്. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാണ് മിതാലി രാജ്. ഓസ്‌ട്രേലിയക്കെതിരായി ഇന്ന് നടന്ന ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് മിതാലി 20000 റൺസ് എന്ന നേട്ടം കൈവരിച്ചത്.
തുടർച്ചയായ അഞ്ചാമത്തെ അർദ്ധ സെഞ്ച്വറിയാണ് ഇന്നത്തെ കൂടി ചേർത്ത് മിതാലി രാജ് നേടിയത് . എന്നാൽ മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയൻ വനിതകളോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ മിതാലി രാജ് 61 റൺസ് എടുത്ത് പുറത്തായിരുന്നു.
Story Highlight: Mithali Raj- completes -20000 international runs-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here